updated on:2018-11-06 08:45 PM
കുമ്പള എക്‌സൈസ് ഓഫീസിന് സമീപം വീട്ടില്‍ മദ്യവില്‍പ്പന; കാസര്‍കോട്ട് നിന്നെത്തിയ സ്‌ക്വാഡ് പിടിച്ചു

www.utharadesam.com 2018-11-06 08:45 PM,
കുമ്പള: കുമ്പള എക്‌സൈസ് ഓഫീസിന് കണ്ണെത്തും ദൂരെയുള്ള വീട് കേന്ദ്രീകരിച്ചുള്ള മദ്യവില്‍പ്പന കാസര്‍കോട്ട് നിന്നെത്തിയ എക്‌സൈസ് സ്‌ക്വാഡ് പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാറടുക്കയിലെ പ്രഭാകരന്‍ എന്ന അണി(45)ആണ് കര്‍ണ്ണാടക മദ്യവുമായി പിടിയിലായത്. 20 പാക്കറ്റ് മദ്യമാണ് പിടിച്ചത്. കുമ്പള എക്‌സൈസ് ഓഫീസിന് 500 മീറ്റര്‍ ദൂരത്തിലാണ് പ്രഭാകരന്‍ വീട് കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് പലരും പല പ്രാവശ്യം കുമ്പള എക്‌സൈസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലത്രെ. കാസര്‍കോട് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വീട് വളഞ്ഞാണ് പ്രതിയെ പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വര്‍ഷങ്ങളായി വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടന്നുവരുന്നതായാണ് വിവരം. സന്ധ്യമയങ്ങിയാല്‍ ഇവിടെ മദ്യപാനികള്‍ അഴിഞ്ഞാടുന്നതായും പറയുന്നു. മദ്യവില്‍പ്പന എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍