updated on:2018-11-07 07:47 PM
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; കാസര്‍കോട്ടെ സൈബര്‍ ഗൂഢസംഘത്തെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

www.utharadesam.com 2018-11-07 07:47 PM,
കാസര്‍കോട്: വയനാട് ജില്ലയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്യാന്‍ കാരണമായ 'മരണ ഗ്രൂപ്പി'ന് പിന്നിലെ ഗൂഢബുദ്ധി കാസര്‍കോട്ട് നിന്നാണെന്ന് സ്ഥിരീകരിച്ചതോടെ ഈ സംഘത്തെ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കാസര്‍കോട്ട് നിന്ന് നിയന്ത്രിക്കുന്ന ഒരു സൈബര്‍ ഗ്രൂപ്പാണ് ഇതിന് തുടക്കം കുറിച്ചതെന്ന കണ്ടെത്തല്‍ നടുക്കമുളവാക്കുന്നതാണ്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. കാസര്‍കോട്ടെ സംഘം നിയന്ത്രിക്കുന്ന സൈക്കോചെക്കന്‍ ഗ്രൂപ്പാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന വീഡിയോകളും പോസ്റ്റുകളുമാണ് ഈ ഗ്രൂപ്പിലുള്ളത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഈ ഗ്രൂപ്പിനെ പിന്തുടര്‍ന്നിരുന്നുവെന്നാണ് വിവരം. ബ്ലൂവെയില്‍ പോലെ കുട്ടികളെ മനസ്സ് കീഴ്‌പ്പെടുത്തി ആത്മഹത്യ ചെയ്യിക്കുന്ന അപകടകരമായ സ്വാധീനമാണ് സൈക്കോ ചെക്കനും ചെലുത്തുന്നത്. കൗമാരക്കാരും യുവാക്കളും ഉള്‍പ്പെടെ നിരവധിപേരെ സൈക്കോചെക്കന്‍ അടക്കമുള്ള മരണ ഗ്രൂപ്പുകള്‍ വലയിലാക്കിയതായാണ് വിവരം. ഇതോടെ ഇനിയും ആത്മഹത്യകള്‍ സംഭവിക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സൈക്കോചെക്കന് പുറമെ സമാന സ്വഭാവമുള്ള നാല് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലാം വ്യാജ ഐഡികളിലാണ് പ്രവര്‍ത്തിക്കുന്നത്. സൈക്കോ ചെക്കന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നവരെ കണ്ടെത്താന്‍ പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥി കയ്യില്‍ മുറിവുണ്ടാക്കി ചിത്രം സ്റ്റാറ്റസ് ഇട്ടതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഈ കുട്ടിയെ അന്വേഷണ സംഘം വിളിച്ച് വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍