updated on:2018-11-07 08:10 PM
കുറ്റിക്കോലില്‍ പി.ഗോപിനാഥന്‍ വൈസ് പ്രസിഡണ്ട്; സി.പി.ഐ അംഗം വിട്ടുനിന്നു

www.utharadesam.com 2018-11-07 08:10 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി.പി.എമ്മിലെ പി.ഗോപിനാഥനെ തിരഞ്ഞെടുത്തു. ഗോപിനാഥന് 6 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫ് വിമതാംഗം കെ.രാജേഷിന് 4 വോട്ടും ലഭിച്ചു. സി.പി.ഐയുടെ അംഗം എച്ച്. നിര്‍മ്മലകുമാരി, സ്വതന്ത്രാംഗം സുനീഷ് ജോസഫ് എന്നിവര്‍ ഹാജരായില്ല. ബി.ജെ.പിയുടെ മൂന്നംഗങ്ങളും യു.ഡി.എഫ്.വിമതാംഗം സമീറ ഖാദറും വോട്ടടുപ്പില്‍ നിന്ന് വിട്ടു നിന്നു. രണ്ടാം വാര്‍ഡിനെയാണ് ഗോപിനാഥന്‍ പ്രതിനിധീകരിക്കുന്നത്. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 9ന് സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ബി.ജെ.പിയിലെ പി.ദാമോദരന് പകരമായാണ് പുതിയ വൈസ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസം വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡണ്ട് പി.ജി.ലിസിക്കെതിരെയും സി.പി.എം. അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.



Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു