updated on:2018-11-07 08:33 PM
ലോറിക്ക് മുകളില്‍ വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

www.utharadesam.com 2018-11-07 08:33 PM,
ബദിയടുക്ക: ലോറിക്ക് മുകളില്‍ വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു വീണു. വൈദ്യുതി നിലച്ച സമയമായതിനാല്‍ ദുരന്തമൊഴിവായി. ഇന്നലെ രാത്രി ഏഴരമണിയോടെ ബേള വിഷ്ണുമൂര്‍ത്തി നഗറിലായിരുന്നു സംഭവം. സിമന്റിറക്കി പോകുകയായിരുന്ന ലോറിക്ക് മുകളിലാണ് രണ്ട് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണത്.
റോഡരികിലുള്ള വൈദ്യുതി കമ്പികളില്‍ ലോറി തട്ടിയതോടെയാണ് തൂണുകള്‍ ഒടിഞ്ഞുവീണതെന്ന് സംശയിക്കുന്നു. വൈദ്യുതി നിലച്ച സമയത്തായിരുന്നു അപകടം. അതുകാരണം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീര്‍ച്ചാല്‍, പുതുക്കോളി, വിഷ്ണുമൂര്‍ത്തി ഭാഗങ്ങളിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ഈ ഭാഗത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ലോറി ഉടമയില്‍ നിന്ന് വൈദ്യുതി തൂണുകളുടെ ചാര്‍ജും തൊഴിലാളി ചാര്‍ജും ഈടാക്കും.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍