updated on:2018-11-07 08:46 PM
എന്‍മകജെയില്‍ ബി.ജെ.പി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

www.utharadesam.com 2018-11-07 08:46 PM,
പെര്‍ള: എന്‍മകജെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ബി.ജെ.പിയിലെ ഉദയഷെട്ടിക്കെതിരെ കോണ്‍ഗ്രസും സി.പി.ഐയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ ഐത്തപ്പകുളാല്‍, സി.പി.ഐയിലെ ചന്ദ്രാവതി എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ തവണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഏഴ് അംഗങ്ങള്‍ വീതമുള്ള യു.ഡി.എഫിനും ബി.ജെ.പിക്കും തുല്യവോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.
നേരത്തെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്കെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ പാസായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. നിലവില്‍ കോണ്‍ഗ്രസിലെ വൈ. ശാരദ പ്രസിഡണ്ടും മുസ്ലിംലീഗിലെ അബൂബക്കര്‍ സിദ്ദീഖ് ഖണ്ഡിഗെ വൈസ് പ്രസിഡണ്ടുമാണ്. സി.പി.എം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാലും യു.ഡി.എഫ്-സി.പി.ഐ കൂട്ടുകെട്ട് തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും നഷ്മായേക്കും.



Recent News
  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

  ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരം

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് അടര്‍ന്നുവീണ് ഗോളിയടുക്ക സ്വദേശി മരിച്ചു

  50 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍

  കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന് യുവാവിന്റെ സ്‌കൂട്ടറില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  കുറ്റിക്കോലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബിയര്‍ കുപ്പിയേറ്; മുന്നാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനം

  സി.പിഎമ്മിനെതിരെ തുറന്നടിച്ച് കുറ്റിക്കോലില്‍ സി.പി.ഐ പൊതുയോഗം

  പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം -മുഖ്യമന്ത്രി

  കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം. കവര്‍ച്ച; പ്രതികളെ സാഹസികമായി പിടിച്ചത് കാഞ്ഞങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍

  അമ്പലത്തറയില്‍ കട കത്തിനശിച്ചു