updated on:2018-11-08 07:25 PM
എന്‍.ഡി.എ. രഥയാത്രക്ക് മധൂരില്‍ തുടക്കമായി

www.utharadesam.com 2018-11-08 07:25 PM,
കാസര്‍കോട്: ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എന്‍.ഡി.എ.യുടെ നേതൃത്വത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍പിള്ള, എന്‍.ഡി.എ. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് മധൂരില്‍ ഉജ്ജ്വല തുടക്കം. മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് ഇന്ന് രാവിലെ ആരംഭിച്ച യാത്ര ബി.ജെ.പി. കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. എ.എന്‍. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. പി.കെ. കൃഷ്ണദാസ്, തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കര്‍ണാടക എം.എല്‍.എ.മാരായ സഞ്ജീവ മടന്തൂര്‍, ഭാരത് ഷെട്ടി, ഡി. വേദവ്യാസ കാമത്ത്, സുനില്‍ ഷെട്ടി, രാജേഷ് നായ്ക്, ഉമാനാഥ എ. കൊട്ട്യാന്‍, കോട്ട ശ്രീനീവാസ പൂജാരി, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ബി.ജെ.പി. നേതാക്കളായ പ്രമീളാ സി നായ്ക്, വി.കെ. സജീവന്‍, വി. രമേശ്, എ. വേലായുധന്‍, സുഭാഷ് വാസു, രാജന്‍ കണ്ണത്ത്, കുരുവിള മാത്യു, എം. മഹ്ബൂബ്, വി.വി. രാജേന്ദ്രന്‍, കെ.കെ. പൊന്നപ്പന്‍, വി. ഗോപകുമാര്‍, പത്മകുമാര്‍, സന്തോഷ് അരയക്കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. രഥയാത്രയ്ക്ക് ഉച്ചക്ക് 2മണിക്ക് കാസര്‍കോട്ടും 3ന് നീലേശ്വരത്തും സ്വീകരണം നല്‍കും.Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍