updated on:2018-11-08 07:41 PM
കര്‍ണാടകയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച ഖാലിദിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

www.utharadesam.com 2018-11-08 07:41 PM,
കാസര്‍കോട്: കര്‍ണാടകയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ചെര്‍ക്കള കോലാച്ചിയടുക്കത്തെ ഖാലിദ് എന്ന കായിഞ്ഞി(47) മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഗോവയില്‍ സബ് കോണ്‍ട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിലാണ് മരിച്ചത്. മരണ വിവരം ഇന്നലെ ഉച്ചയോടെയാണ് ബന്ധുക്കള്‍ അറിഞ്ഞത്. ബെല്‍ഗാമിലേക്ക് ജോലിക്കാരെ അന്വേഷിച്ച് ബൈക്കില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ഗോവയുടെയും കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശമായ ബെല്‍ഗാം കണ്‍കുമ്പിയിലെ കാട്ടുപാതയിലായിരുന്നു അപകടം. ഭാര്യ: ഫരീദ. മക്കള്‍: നസിയ, സഫ്വാന്‍, ഷിഫ്വാന്‍, സിനാന്‍, സന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, ലത്തീഫ്, ബീഫാത്തിമ, ആയിഷാബി, ഹൗവ്വാബി.
ഖാലിദിന്റെ മയ്യത്ത് ഇന്നുരാവിലെ എട്ടരയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് വെച്ച് ഒമ്പതരമണിയോടെ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍