updated on:2018-11-08 08:11 PM
മണല്‍കടത്ത് പിടിക്കാന്‍ കലക്ടര്‍ ഇറങ്ങി; 2 ടിപ്പര്‍ ലോറികള്‍ പിടിച്ചു

www.utharadesam.com 2018-11-08 08:11 PM,
കുമ്പള: മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് മണല്‍ കടത്ത് സംഘത്തെ പിടിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു രംഗത്തിറങ്ങി. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കുമ്പള പൊലീസിന് കൈമാറി. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് കുമ്പള പൊലീസിന്റെ സഹായത്തോടെ മണല്‍ കടത്ത് സംഘത്തെ പിടിക്കാന്‍ ഉജാര്‍ ഉളുവാറില്‍ ജില്ലാ കലക്ടര്‍ എത്തിയത്. പൂക്കട്ടയില്‍ നിന്ന് മണലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി പിടിച്ചു. ലോറി ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ഉളുവാര്‍ കടവില്‍ നിന്ന് കടത്തിക്കൊണ്ട് വന്നതാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് കടവ് പരിശോധന നടത്തിയപ്പോള്‍ ഒരു ടിപ്പര്‍ ലോറി കൂടി കാട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുമ്പ് കാസര്‍കോട് സി.ഐ സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ ഉളുവാര്‍ കടവില്‍ പരിശോധനക്കെത്തിയപ്പോള്‍ മണല്‍ കടത്ത് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് മണല്‍കടത്ത് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. അനധികൃത മണല്‍കടത്തിനെ കുറിച്ച് നാട്ടുകാര്‍ കുമ്പള പൊലീസില്‍ നിരന്തരം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍