updated on:2018-11-30 08:07 PM
കുമ്പളയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

www.utharadesam.com 2018-11-30 08:07 PM,
കുമ്പള: കുമ്പളയില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 15ഓളം പേര്‍ക്ക് പരിക്കേറ്റു. ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ദേശീയ പാതയില്‍ കുമ്പള ടൗണിന് സമീപത്തായിരുന്നു അപകടം. ബസ് ഡ്രൈവര്‍ കന്യാലയിലെ വിശ്വനാഥന്‍(48), കണ്ടക്ടര്‍ കിദൂരിലെ ചന്ദ്രഹാസ(39), യാത്രക്കാരായ അട്ടഗോളിയിലെ അബ്ദുല്‍ റഹീം(58), മറിയമ്മ(57), സഫ്‌ന(29), സുഹ്‌റ(40), മൊഗ്രാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുട്ടത്തെ വിശാല്‍(13), ബായാറിലെ സന്ധ്യ(26), കുടാല്‍ മേര്‍ക്കളയിലെ രാധാകൃഷ്ണന്‍(53), തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സജിവിജയ(47)നെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തൂരില്‍ നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന മഹാലക്ഷ്മി ബസും ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ ടിപ്പര്‍ ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ ശ്രമഫലമായി ലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി