updated on:2018-12-04 07:25 PM
കളനാട്ട് സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

www.utharadesam.com 2018-12-04 07:25 PM,
കാസര്‍കോട്: കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപം സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയും ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹമൂദ്-നസീമ ദമ്പതികളുടെ മകനുമായ ജാന്‍ഫിഷാ(15)ണ് മരിച്ചത്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുബശിര്‍ (16), പത്താംക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ രമേശ് (15) എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ജാന്‍ഫിഷ് അപകട സ്ഥലത്ത് തന്നെ മരിച്ചു. മുബഷിറിനേയും അര്‍ജുനേയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. കെ.എസ്.ടി.പി റോഡില്‍ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
ജാന്‍ഫിഷിന്റെ മയ്യത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കുളിപ്പിച്ച് ചട്ടഞ്ചാല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും.
പിന്നീട് മൂടംബയല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ജസീല്‍ (ബംഗളൂരു), ജംഷു (മെക്കാനിക്ക് എഞ്ചിനീയര്‍), ജംഷാദ് (കെ.വി.ആര്‍ കാര്‍സ് അണങ്കൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.Recent News
  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്