updated on:2018-12-05 06:41 PM
സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അപകട മരണം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

www.utharadesam.com 2018-12-05 06:41 PM,
കാസര്‍കോട്: കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപം സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ട കേസില്‍ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ അടുക്കത്തില്‍ ഹൗസിലെ ഗോവിന്ദനെ(50)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദനെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹമൂദ്-നസീമ ദമ്പതികളുടെ മകനുമായ ജാന്‍ഫിഷാ(15)ണ് മരിച്ചത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡിലെ കളനാട് റെയില്‍വെ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് #സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിടിച്ചത്.



Recent News
  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്