കാഞ്ഞങ്ങാട്: അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് വനപാലകര്‍ അന്വേഷണം വ്യാപകമാക്കി. ഇന്നലെ ഉച്ചക്കാണ് കുഞ്ഞിക്കൊച്ചി ഹോമിയോ ആസ്പത്രിക്ക് സമീപം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടത്. വിവരവമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ആസ്പത്രിയുടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് പുലി ഓടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേ സമയം പ്രദേശത്ത് കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു. ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.