updated on:2018-12-05 06:59 PM
ചതിയില്‍പ്പെട്ട് യുവാവ് ഖത്തറിലെ ജയിലിലായതായി പരാതി; 4 സുഹൃത്തുക്കള്‍ക്കെതിരെ കേസ്

www.utharadesam.com 2018-12-05 06:59 PM,
കാസര്‍കോട്: ലഹരി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പൊതിയുമായി കാസര്‍കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ ജയിലിലായി. യുവാവിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതായി കാട്ടി പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. അണങ്കൂര്‍ മെഹബൂബ് റോഡിലെ മുനീര്‍ അഹമ്മദാ(21)ണ് ഖത്തറില്‍ ജയിലില്‍ കഴിയുന്നത്.
മുനീറിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതാണെന്ന പിതാവ് പി.എച്ച്. അബ്ദുല്ലയുടെ പരാതിയില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ അഹമ്മദ് കബീര്‍, അണങ്കൂരിലെ റിയാസ്, റാഫിഖ്, റാഷിദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 23 നാണ് കോഴിക്കോട് വിമാനത്താവളം വഴി മുനീര്‍ ഖത്തറിലേക്ക് പോയത്. അതിനിടെ ലഹരി ഉല്‍പ്പന്നം അടങ്ങിയ പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. മകന്‍ ജയിലിലാണെന്നും ഏതാനും സുഹൃത്തുക്കള്‍ ചതിച്ചതെന്നും അറിഞ്ഞതോടെ പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Recent News
  ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

  ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

  അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

  മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരന്‍; മാതാവിനെ വിട്ടയച്ചു

  മടിക്കേരിയില്‍ ഷോക്കേറ്റ് കാസര്‍കോട്ടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

  പാചക തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

  മേനങ്കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  റിട്ട. ജില്ലാ ലേബര്‍ ഓഫീസര്‍ മാധവന്‍ നായര്‍ കുഴഞ്ഞു വീണു മരിച്ചു

  അത്താഴം കഴിക്കാന്‍ ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

  ഗള്‍ഫ് യാത്രക്കാരനെ ഏല്‍പ്പിച്ച ഡയറിയില്‍ ബ്രൗണ്‍ ഷുഗര്‍ തിരുകി; വീട്ടുകാര്‍ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചു

  സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

  പൊലീസിനെക്കണ്ട് 1.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

  കൊടുംചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കര്‍ഷകന്‍ തൂങ്ങിമരിച്ചു

  കുളിരായി വേനല്‍മഴ; ഇടിമിന്നല്‍ നാശം വിതച്ചു

  പറമ്പില്‍ കുഴഞ്ഞ് വീണുമരിച്ചു