updated on:2018-12-07 06:33 PM
വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

www.utharadesam.com 2018-12-07 06:33 PM,
ആദൂര്‍: വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി 50 കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആദൂര്‍ പെരിയടുക്കയിലെ ലക്ഷ്മണ നായക്കാണ് അറസ്റ്റിലായത്. ലക്ഷ്മണ നായക് വര്‍ഷങ്ങളായി ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവും വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കന്നാസില്‍ സൂക്ഷിച്ച ചാരായം കണ്ടെത്തിയത്. തുടര്‍ന്ന് ലക്ഷ്മണ നായകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി. ബാബു, എം. രാജീവന്‍ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.



Recent News
  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

  പൊലീസുകാരെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  മാലിന്യ സംസ്‌കരണത്തിന് പുതുവഴികള്‍, റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തും

  വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുപറമ്പില്‍ കൊണ്ടിട്ട നിലയില്‍

  കെ.ചന്ദ്രശേഖരന്‍ പുരസ്‌ക്കാരം എം.എ. ബേബിക്ക്

  പാണത്തൂരില്‍ തോട്ടത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ആരിക്കാടി കടവത്ത് കടത്താനായി സൂക്ഷിച്ച 750 ചാക്ക് മണല്‍ പിടികൂടി