updated on:2019-01-06 07:50 PM
അണങ്കൂരില്‍ ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി; കേസെടുക്കുമെന്ന് പൊലീസ്

www.utharadesam.com 2019-01-06 07:50 PM,
കാസര്‍കോട്: അണങ്കൂരില്‍ ദുരൂഹസാഹചര്യത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ഇന്ന് രാവിലെയാണ് റോഡരികില്‍ വെടിമരുന്ന് നിറച്ച നിലയില്‍ ഐസ്‌ക്രീം ബോള്‍ കണ്ടെത്തിയത്. പരിഭ്രാന്തരായ വഴി യാത്രക്കാര്‍ വിവരം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സ്‌ഫോടക വസ്തു കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അണങ്കൂര്‍ ബസ്‌സ്റ്റോപ്പിന് പിറകു വശത്ത് ഓട്ടോ റിക്ഷകളും പിക്കപ്പ് വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഐസ്‌ക്രീം ബോള്‍ കണ്ടെത്തിയത്. കല്ലിന് മുകളില്‍ വെച്ച നിലയിലായിരുന്നു ഇത്. വെടിമരുന്നിനൊപ്പം തിരിയും ഉണ്ടായിരുന്നതിനാല്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. ബക്കറ്റില്‍ പൂഴി നിറച്ച ശേഷം ബോള്‍ അതില്‍ ഇട്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നു ദിവസത്തോളമായി ബോള്‍ അണങ്കൂരില്‍ തന്നെ ഉണ്ടായിരുന്നുവത്രെ. നേരത്തെ വഴിയാത്രക്കാര്‍ ഇത് കണ്ടിരുന്നെങ്കിലും അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാല്‍ ആരെയും അറിയിച്ചിരുന്നില്ല. ഇന്ന് രാവിലെ ബോള്‍ കണ്ടവര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുവാണെന്ന് വ്യക്തമായത്. സ്‌ഫോടക വസ്തു കണ്ടെത്തിയത് പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണോ സ്‌ഫോടക വസ്തു ആരെങ്കിലും ഉപേക്ഷിച്ചു പോയതെന്ന സംശയം പൊലീസിനുണ്ട്. ഏതെങ്കിലും സമയത്ത് തീ പടര്‍ന്നാല്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന സ്‌ഫോടകവസ്തുവിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.Recent News
  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു