updated on:2019-01-07 05:30 PM
കുടക് വനത്തില്‍ ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവം; കേരള -കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കി

www.utharadesam.com 2019-01-07 05:30 PM,
കാസര്‍കോട്: കുടക് വനത്തില്‍ ചിറ്റാരിക്കാല്‍ ഓടക്കൊല്ലിയിലെ കൊച്ചു എന്ന താനിക്കല്‍ ജോര്‍ജ് (50) വെടിയേറ്റ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കി.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നും ജോര്‍ജിന്റെ ഭാര്യ സോഫിയാമ്മ ജോസഫ,് മകന്‍ ജോസഫ് ജോര്‍ജ് എന്നിവര്‍ മംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 11ന് രാത്രിയാണ് ജോര്‍ജിനെ കുടക് മുണ്ടറോട്ടെ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാവിലെ പാല്‍ വാങ്ങാനുള്ള പാത്രത്തിനായി തൊട്ടടുത്ത ടൗണിലേക്ക് പോയതായിരുന്നു ജോര്‍ജ്. പിന്നീട് ഉച്ചയോടെയാണ് ജോര്‍ജ് മുണ്ടറോട് വനത്തില്‍ വെടിയേറ്റ് മരിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ജോര്‍ജിനൊപ്പം പരിചയക്കാരായ അശോകനും ചന്ദ്രനും ഉണ്ടായിരുന്നു. ഇവരാണ് ജോര്‍ജ് മരിച്ച വിവരം ബാഗമണ്ഡലം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും മരണ സമയത്ത് ജോര്‍ജിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോര്‍ജിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അശോകനും ചന്ദ്രനും അറിയാമെന്നും എന്നാല്‍ ചില താല്‍പ്പര്യങ്ങള്‍ മൂലം പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നും ജോര്‍ജിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
മരണ ദിവസം ജോര്‍ജ് വീട്ടില്‍ നിന്നിറങ്ങുമ്പോഴുണ്ടായിരുന്ന വസ്ത്രമല്ല മൃതദേഹത്തില്‍ കാണപ്പെട്ടതെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്നതിന് തെളിവാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. പൊലീസില്‍ നിന്ന് മൃതദേഹ പരിശോധനനാറിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ അതില്‍ ചിലതിരുത്തലുകള്‍ ഉണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ പൊലീസ് തിരിച്ചയക്കുകയായിരുന്നു.
ജോര്‍ജിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു വരുന്നതുവരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.Recent News
  അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍

  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍