updated on:2019-01-07 07:00 PM
അണങ്കൂരില്‍ സ്‌ഫോടകവസ്തു ഉപേക്ഷിച്ചത് ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

www.utharadesam.com 2019-01-07 07:00 PM,
കാസര്‍കോട്: അണങ്കൂരില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ചത് ആളുകളെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പൊലീസ് നിഗമനം. ഐസ്‌ക്രീം ബോളില്‍ ചാരനിറത്തിലുള്ള ഗണ്‍പൗഡറാണ് നിറച്ചിരുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. വണ്‍ ഓര്‍ ടു ആക്ട് പ്രകാരമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് അണങ്കൂര്‍ ബസ് സ്റ്റോപ്പിന് പിറകില്‍ ഓട്ടോറിക്ഷകളും പിക്കപ്പ് വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് കല്ലിന് മുകളില്‍ വെച്ച നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍, അഡീ. എസ്.ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബക്കറ്റില്‍ പൂഴി നിറച്ച ശേഷം ബോള്‍ അതില്‍ ഇട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുവാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ഇവ നിര്‍വീര്യമാക്കുകയും ചെയ്തു. മൂന്നു ദിവസം മുമ്പാണ് ഇത്തരത്തിലൊരു ബോള്‍ നാട്ടുകാര്‍ ആദ്യമായി കണ്ടത്. എന്നാല്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാല്‍ ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ ബോള്‍ കണ്ടവര്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌ഫോടക വസ്തു കണ്ടെത്തിയത് പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണോ സ്‌ഫോടക വസ്തു ഉപേക്ഷിച്ചു പോയതെന്ന സംശയം പൊലീസിനുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ സംഘടിച്ചെത്തിയ സംഘം കൊണ്ടുവന്നതാകാം സ്‌ഫോടക വസ്തുവെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.Recent News
  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു

  ബൈക്കിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 കുപ്പി മദ്യം പിടിച്ചു

  ഇച്ചിലങ്കോട്ടെ യുവതിയെയും മകനെയും കാണാതായതായി പരാതി

  വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

  ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പൊലീസ് പിടിച്ചത് ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്ന്; പ്രതിക്കെതിരെ ബേക്കലില്‍ വധശ്രമമടക്കം നാല് കേസുകള്‍

  ഉപ്പളയില്‍ ബസിന് നേരെ വീണ്ടും കല്ലേറ്; പൊലീസ് സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  ഉംറ നിര്‍വഹിക്കാന്‍ പോയ ചെങ്കളയിലെ കരാറുകാരന്‍ മക്കയില്‍ മരിച്ചു

  കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  മറയൂരില്‍ പിടിയിലായ നായന്മാര്‍മൂല സ്വദേശിയുടെ വീട്ടില്‍ പരിശോധന; രണ്ട് ലക്ഷത്തില്‍പരം രൂപയുടെ ചന്ദനമുട്ടികള്‍ കണ്ടെത്തി

  13കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ സഹോദരിയുള്‍പ്പെടെ 4 പേര്‍ക്കെതിരെ കുറ്റപത്രം