updated on:2019-01-07 07:33 PM
പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ പെണ്‍കുട്ടിക്കെതിരെ നാല് കേസുകള്‍

www.utharadesam.com 2019-01-07 07:33 PM,
കാസര്‍കോട്: ശബരിമലസംരക്ഷണസമിതി നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ പെണ്‍കുട്ടിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. കാസര്‍കോട് ജെ.പി. കോളനിയിലെ രാജേശ്വരിക്കെതിരെ(19)യാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജനുവരി മൂന്നിന്റെ ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ ബി.ജെ.പി പ്രകടനത്തില്‍ പങ്കെടുത്ത രാജേശ്വരി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും തെറിവിളിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ബി .ജെ.പി ജില്ലാ പ്രസിഡണ്ടിനൊപ്പം മുന്‍നിരയില്‍ പ്രകടനത്തെ നയിച്ചുകൊണ്ടായിരുന്നു അസഭ്യവാക്കുകള്‍ ഉപയോഗിച്ചുള്ള പെണ്‍കുട്ടിയുടെ മുദ്രാവാക്യം വിളി. ഇതിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധവും വ്യാപകമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഡി.ജി.പിക്ക് പരാതി നല്‍കി. ഡി.ജി.പി ഇടപെട്ടതോടെ എസ്.പിയുടെ നിര്‍ദേശപ്രകാരം രാജേശ്വരിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിലും പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റ് മൂന്നുകേസുകളിലും രാജേശ്വരി പ്രതിയാണ്.



Recent News
  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു

  ബൈക്കിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 കുപ്പി മദ്യം പിടിച്ചു

  ഇച്ചിലങ്കോട്ടെ യുവതിയെയും മകനെയും കാണാതായതായി പരാതി

  വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

  ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പൊലീസ് പിടിച്ചത് ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്ന്; പ്രതിക്കെതിരെ ബേക്കലില്‍ വധശ്രമമടക്കം നാല് കേസുകള്‍

  ഉപ്പളയില്‍ ബസിന് നേരെ വീണ്ടും കല്ലേറ്; പൊലീസ് സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  ഉംറ നിര്‍വഹിക്കാന്‍ പോയ ചെങ്കളയിലെ കരാറുകാരന്‍ മക്കയില്‍ മരിച്ചു

  കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  മറയൂരില്‍ പിടിയിലായ നായന്മാര്‍മൂല സ്വദേശിയുടെ വീട്ടില്‍ പരിശോധന; രണ്ട് ലക്ഷത്തില്‍പരം രൂപയുടെ ചന്ദനമുട്ടികള്‍ കണ്ടെത്തി

  13കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ സഹോദരിയുള്‍പ്പെടെ 4 പേര്‍ക്കെതിരെ കുറ്റപത്രം