updated on:2019-01-07 07:38 PM
ഓച്ചിറയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആംബുലന്‍സ് ബദിയടുക്കയിലേത്; അപകടം നവജാത ശിശുവിനെ ആസ്പത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെ

www.utharadesam.com 2019-01-07 07:38 PM,
ഓച്ചിറ: ഹൃദയവാല്‍വ് തകരാറിലായ നവജാത ശിശുവിനെ എട്ടുമണിക്കൂര്‍ കൊണ്ട് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെ ആസ്പത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. നേഴ്‌സ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചക്ക് ഓച്ചിറ വലിയ കുളങ്കര പള്ളിമുക്കിലായിരുന്നു അപകടം. ഹോട്ടല്‍ തൊഴിലാളി വള്ളിക്കാവ് കോട്ടേക്ക്പുറം വളവ് മുക്കിലെ ചന്ദ്രന്‍ (60), ഓച്ചിറയിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ് തൊഴിലാളി ഒഡീഷ സ്വദേശി രാജുദോറ (24) എന്നിവരാണ് മരിച്ചത്. രാജുദോറയുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശി മനോജ് കുമാര്‍ ഖേത്ത (23)യെ ഗുരുതര നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നേഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക പഞ്ചായത്ത് ദുബായ് കെ.എം.സി.സി. കമ്മിറ്റി ആശ്രയ പദ്ധതിയില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ രണ്ട് സ്‌കൂട്ടറുകളും ഒരു ഓട്ടോറിക്ഷയും തകര്‍ന്നു. സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. മേല്‍പ്പറമ്പ് കൈനോത്ത് റോഡില്‍ ഷറഫുദ്ദീന്റെ മകള്‍ ആയിഷയെ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെ ആസ്പത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു ആംബുലന്‍സ്. ഡ്രൈവര്‍ അബ്ദുല്ലയെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹഡ്രൈവറായി ഹാരിസ് എന്നൊരാളും ഒപ്പമുണ്ടായിരുന്നു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ദീര്‍ഘയാത്ര നടത്തി വിശ്രമമില്ലാതെ മടങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്