updated on:2019-01-08 06:44 PM
സൗപര്‍ണികാമൃതം പുരസ്‌ക്കാരം എന്‍. ഹരിക്ക്

www.utharadesam.com 2019-01-08 06:44 PM,
കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക സംഗീതാരാധന സമിതിയുടെ സൗപര്‍ണികാമൃതം പുരസ്‌ക്കാരത്തിന് പ്രശസ്ത മൃദംഗ വിദ്വാനും സംഗീതജ്ജനുമായ എന്‍. ഹരി അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ 79-ാം പിറന്നാള്‍ ദിനമായ 10 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഗായകനും സംഗീതജ്ഞനുമായ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീതാരാധനയ്ക്ക് ശേഷം പുരസ്‌ക്കാരം യേശുദാസ് സമര്‍പ്പിക്കും. 10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കോഴിക്കോട് ആകാശവാണി നിലയത്തിലെ വിദ്വാനാണ് കോഴിക്കോട് സ്വദേശിയായ എന്‍ ഹരി. നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് 2000 ലാണ് മൂകാംബിക സംഗീതാരാധന സമിതിയുടെ നേതൃത്വത്തില്‍ സംഗീതോല്‍സവത്തിന് തുടക്കം കുറിച്ചത്. പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ നീളുന്ന സംഗീതാരാധനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതജ്ഞര്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ ഡോ. കാഞങ്ങാട് രാമചന്ദ്രന്‍, ചെയര്‍മാന്‍ വി.വി. പ്രഭാകരന്‍, സെക്രട്ടറി സന്തോഷ് കമ്പല്ലൂര്‍ സംബന്ധിച്ചു.



Recent News
  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു