updated on:2019-01-08 08:11 PM
ബദിയടുക്കയില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു

www.utharadesam.com 2019-01-08 08:11 PM,
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ഫര്‍ണിച്ചറുകളും ടി.വിയും നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അക്രമമെന്ന് കരുതുന്നു. ഒരു മണിവരെ താഴത്തെ നിലയിലുള്ള ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഫീസ് വരാന്തയിലുണ്ടായിരുന്ന കസേരകള്‍, ടേബിള്‍ തുടങ്ങിയവയാണ് നശിപ്പിച്ചത്. ടി.വി സണ്‍ഷേഡ് ഭാഗത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. അകത്തുണ്ടായിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജഗന്നാഥഷെട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പും ഈ ഓഫീസിന് നേരെ അക്രമമുണ്ടായിരുന്നു.



Recent News
  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു