updated on:2019-01-09 08:19 PM
ചവര്‍ത്തടി അബൂബക്കര്‍ ഹാജി മുസ്‌ലിയാര്‍ അന്തരിച്ചു

www.utharadesam.com 2019-01-09 08:19 PM,
മുള്ളേരിയ: പ്രമുഖ പണ്ഡിതനും ശംസുല്‍ ഉലമ അവാര്‍ഡ് ജേതാവുമായ ആദൂരിലെ ചവര്‍ത്തടി അബൂബക്കര്‍ ഹാജി ഉസ്താദ്(83)അന്തരിച്ചു. ഇന്നലെ വീട്ടിലായിരുന്നു അന്ത്യം. നിരവധി ശിഷ്യഗണങ്ങളുള്ള ഇദ്ദേഹംതളങ്കര മാലിക് ദീനാര്‍ വലിയ ജുമഅത്ത് പള്ളിയിലും കോട്ടപ്പുറം, ആദൂര്‍, ചിര്‍ത്തട്ടി, കുമ്പോല്‍, പെരുമ്പ, തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിലും ദീര്‍ഘകാലം മുദരിസായി സേവനമനുഷ്ടിച്ചിരുന്നു. ഏറെക്കാലം മക്കയിലായിരുന്നു. മികച്ച മുദരിസിനാണ് നേരത്തെ അദ്ദേഹം ശംസുല്‍ ഉലമ അവാര്‍ഡ് നേടിയത്. വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു പഠനം. പരേതരായ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെയും ആസിയയുടെയും മകനാണ്. ഭാര്യ: ബിഫാത്തിമ്മ. മക്കള്‍: മുഹമ്മദ്കുഞ്ഞി( അബുദാബി), അബ്ദുല്‍ ലത്തിഫ്(ലണ്ടന്‍), മുഹമ്മദ് ത്വയ്യിബ് (മാസ്തിക്കുണ്ട്), അബ്ദുല്‍ റസാഖ് ഇര്‍ഫാനി (ഷാര്‍ജ), മുനീര്‍(വ്യാപാരി), ഖദീജത്ത് താഹിറ, ബുഷ്‌റ, അഫ്‌സ. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി നാരമ്പാടി, അബൂബക്കര്‍ ഫൈസി ദേലംപാടി, നിസാര്‍ ചേരൂര്‍ (ദുബായ്), സുഹറ, മൈമ്മൂന, സമീറ, നസീമ, ഷിറിന്‍ ഷഹന. സഹോദരന്‍: മുഹമ്മദ് മുസ്‌ലിയാര്‍. മയ്യത്ത് ചവര്‍ത്തടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍