updated on:2019-01-09 08:33 PM
ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം; സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

www.utharadesam.com 2019-01-09 08:33 PM,
ബേക്കല്‍: വനിതാ മതിലിനിടെ ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബേക്കല്‍ എസ്.ഐ. വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗം സുകുമാരന്‍ (55)ആണ് അറസ്റ്റിലായത്. മലയാള മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രന്‍(32), ക്യാമറാമാന്‍ ടി.ആര്‍.ഷാന്‍(38), ഫ്‌ളവേര്‍സ് 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ രഞ്ജു എന്ന രഞ്ജിത് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ക്യാമറകളും മൊബൈല്‍ ഫോണും തകര്‍ത്ത് 5.18 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ അട്ടേങ്ങാനത്തെ വീട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.



Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍