updated on:2019-01-10 05:41 PM
കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി: മൂന്ന് ലഘു നാടകങ്ങള്‍ ശനിയാഴ്ച അരങ്ങിലെത്തുന്നു

www.utharadesam.com 2019-01-10 05:41 PM,
കാസര്‍കോട്: കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ പ്രതിമാസ പരിപാടി 12ന് ശനിയാഴ്ച കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 'അരങ്ങ്' എന്ന പേരില്‍ മൂന്ന് ലഘു നാടകങ്ങളാണ് അരങ്ങിലെത്തുക. എസ്. ഹരീഷിന്റെ നോവലിനെ ആസ്പദമാക്കി ദര്‍ശന്‍ എസ് അവതരിപ്പിക്കുന്ന, ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള 'മീശ' എന്ന ഒറ്റയാന്‍ നാടകമാണ് ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ജോസ് ചിറമ്മലിന്റെ രചനയെ ആസ്പദമാക്കി ആക്ട് നീലേശ്വരത്തിന്റെ ബാനറില്‍ കെ.പി. ശശികുമാര്‍ അവതരിപ്പിക്കുന്ന 'ദയവായി' എന്ന നാടകവും (22 മിനിട്ട്), ഇ. സന്തോഷ് കുമാറിന്റെ പണയം എന്ന കഥയെ ആസ്പദമാക്കി ഉദിനൂര്‍ ജ്വാലാ തിയേറ്റേര്‍സിന്റെ ബാനറില്‍ പി.വി. രാജനും പി.സത്യനാഥനും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'മര്‍ഫി' എന്ന നാടകവുമാണ് (44 മിനിട്ട്) ആസ്വാദകര്‍ക്ക് മുന്നിലെത്തുക. കാസര്‍കോട് കൂട്ടായ്മയാണ് ഈ മാസത്തെ പരിപാടിയുടെ സംഘാടകര്‍. 12 ന് വൈകിട്ട് 7 മണിക്ക് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിക്കും. കെ.വി. മണികണ്ഠദാസ്, ജി.ബി. വത്സന്‍, ഇ.വി. ഹരിദാസ് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തും. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാകൂട്ടായ്മകളുടെ പരിപാടികള്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കും.Recent News
  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്

  പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

  കമ്പാറില്‍ വീട് കത്തിനശിച്ചു

  പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

  ജര്‍മ്മന്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

  കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു

  സ്വകാര്യ വ്യക്തിക്കു വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു

  കടല്‍ ക്ഷോഭം; മൂസോടിയില്‍ പള്ളി തകര്‍ന്നു

  കാര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു

  ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് സൈക്കിളോടിച്ചതിന് കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു