updated on:2019-01-10 06:01 PM
സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ ഇന്ന് വിരമിക്കും

www.utharadesam.com 2019-01-10 06:01 PM,
കാസര്‍കോട്: തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം (സി.പി.സി.ആര്‍.ഐ) ഡയറക്ടര്‍ ഡോ. പി.ചൗഡപ്പ ഇന്ന് വിരമിക്കും. നാലുമാസത്തോളം സര്‍വ്വീസ് ബാക്കിയിരിക്കെ സ്വമേധയാ വിരമിക്കുകയാണ്. നാട്ടില്‍ കാര്‍ഷികവൃത്തിയില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടക-ആന്ധ്ര അതിര്‍ത്തിയില്‍ ദൊഡബെല്ലാപുരിനടുത്താണ് സ്വദേശം.
തെലുഗു മാതൃഭാഷക്കാരാനായ പല്ലം ചൗഡപ്പ 1985 ജനവരി 18ന് ബംഗ്‌ളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ ഗവേഷകനായാണ് ജോലിയില്‍ പ്രവേശിച്ചത്. 2014 സെപ്റ്റംബര്‍ ആറിനാണ് സി.പി.സി.ആര്‍.ഐ ഡയറക്ടറായി നിയമിതനായത്.
വിവിധ കമ്പനികളുമായി സാങ്കേതിക വിദ്യ കൈമാറ്റത്തിന് 170 കരാറുണ്ടാക്കിയ അദ്ദേഹം സ്ഥാപനത്തിന് ഈയിനത്തില്‍ 50 ലക്ഷം രൂപ വരുമാനമുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീവിടങ്ങളില്‍ നീര പ്രചരിപ്പിക്കുക വഴി നാളികേര കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനായി. സുജാതയാണ് ഭാര്യ, വിനയ പ്രസാദ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ മക്കളാണ്.Recent News
  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്

  പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

  കമ്പാറില്‍ വീട് കത്തിനശിച്ചു

  പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

  ജര്‍മ്മന്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

  കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു

  സ്വകാര്യ വ്യക്തിക്കു വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു

  കടല്‍ ക്ഷോഭം; മൂസോടിയില്‍ പള്ളി തകര്‍ന്നു

  കാര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു

  ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് സൈക്കിളോടിച്ചതിന് കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു