updated on:2019-01-10 06:25 PM
പണിമുടക്ക് ദിവസം തീവണ്ടി തടഞ്ഞതിന് 150 പേര്‍ക്കെതിരെ കേസ്

www.utharadesam.com 2019-01-10 06:25 PM,
കാഞ്ഞങ്ങാട്: ദേശീയപണിമുടക്ക് ദിവസം തീവണ്ടി തടഞ്ഞതിന് സി.ഐ.ടി.യു-ഐ.എന്‍.ടി.യു.സി നേതാക്കള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ റെയില്‍വെ കേസെടുത്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ തടഞ്ഞതിന് ആര്‍.പി.എഫാണ് കേസെടുത്തത്.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് പി. അപ്പുക്കുട്ടന്‍, എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച്.എം.എസ് നേതാവ് കെ. അമ്പാടി, ഐ.എന്‍.ടി.യു.സി നേതാവ് പി. വി. ബാലകൃഷ്ണന്‍, എസ്.ടി.യു നേതാക്കളായ കരീം കുശാല്‍ നഗര്‍, കരീം മൈത്രി, മഹിളാ നേതാക്കളായ വി.വി. പ്രസന്നകുമാരി, ജിഷ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 150 ആളുകളുടെ പേരിലുമാണ് കേസ്. റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കാസര്‍കോട്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും തീവണ്ടി തടഞ്ഞിരുന്നു.



Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്