updated on:2019-01-10 06:59 PM
കുമ്പളയില്‍ നിന്ന് കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് മേഖലയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി

www.utharadesam.com 2019-01-10 06:59 PM,
കുമ്പള: കുമ്പളയില്‍ നിന്ന് കാണാതായ യുവതിയെ കുമ്പള പൊലീസ് അസമിലെ മാവോയിസ്റ്റുകള്‍ അധിവസിക്കുന്ന മേഖലയില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഒരു മാസം മുമ്പ് കാണാതായ പേരാല്‍ നീരോളിയിലെ 26കാരിയെയാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്താനായത്. അസം സ്വദേശി ബഷീര്‍ എന്നയാളുടെ ഫോണിലേക്ക് പല പ്രാവശ്യം വിളിച്ചതായി കണ്ടെത്തി.
പൊലീസ് അന്വേഷണത്തിനിടെ ഫോണ്‍ നമ്പര്‍ പല പ്രാവശ്യം സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. അതിനിടെയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ അസം ലൊക്കേഷന്‍ പരിധിയിലുള്ളതായി കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് കുമ്പള സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ പൊലീസുകാരായ സുനീഷ് കുമാര്‍, സജിത് കുമാര്‍ എന്നിവര്‍ അന്വേഷണത്തിനായി അസമിലേക്ക് തിരിച്ചു. അസമിലെ നൗകാവ് ജില്ലയിലെ റുപ്പായിഹട്ട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരുടെ സഹായം തേടി.
മാവോയിസ്റ്റുകള്‍ അധിവസിക്കുന്ന പശ്ചിമ തല്‍പ്പാറയിലെ ബഷീറിന്റെ വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. പൊലീസ് എത്തുംമുമ്പേ ബഷീര്‍ രക്ഷപ്പെട്ടിരുന്നു. കുമ്പള ഭാഗത്ത് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന ബഷീറുമായി യുവതി പ്രണയത്തിലായിരുന്നുവത്രെ.
കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.



Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍