updated on:2019-01-10 07:05 PM
കര്‍ണാടക സ്വദേശിനിയുടെ കൊല; പ്രതി റിമാണ്ടില്‍, തലക്കടിക്കാന്‍ ഉപയോഗിച്ച തവ കണ്ടെടുത്തു

www.utharadesam.com 2019-01-10 07:05 PM,
കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കര്‍ണാടക ഗദക് അണ്ടൂര്‍ ബെണ്ടൂര്‍ സ്വദേശിനി സരസ്വതി എന്ന സരസു(35)വിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക കാമ്പളയിലെ ചന്ദുരമേശ് എന്ന സുനിലിനെ(32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. സി.ഐ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചന്ദുവിനെ അറസ്റ്റ് ചെയ്തത്. സരസുവിനെ കൊലപ്പെടുത്താനുപയോഗിച്ച, ദോശ ചുടുന്ന തവ പൊലീസ് കണ്ടെടുത്തു.
ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലെ ആസ്ബറ്റോസ് ഷീറ്റിന് മുകളിലാണ് തവ കണ്ടെത്തിയത്. തവ കൊണ്ട് ചന്ദ്രു സരസുവിന്റെ തലയിലും ദേഹത്തും ശക്തമായി നിരവധി തവണ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തലക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. വാരിയെല്ലും തകര്‍ന്നിരുന്നു.



Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്