updated on:2019-01-10 07:54 PM
ജനറല്‍ ആസ്പത്രിയിലെ തീപിടിത്തം; ഒഴിവായത് വന്‍ദുരന്തം

www.utharadesam.com 2019-01-10 07:54 PM,
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടത്തിന് തീപിടിച്ച സംഭവം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.15 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഓടുപാകിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയും മറ്റും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിന് സമീപത്തെ ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗത്ത് മാലിന്യക്കൂമ്പാരവുമുണ്ട്. മാലിന്യത്തിലേക്കും ബ്ലഡ് ബാങ്കിലേക്കും തീ പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് ഭാഗത്ത് നിരവധി പഴകിയ കെട്ടിടങ്ങളുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ തീപിടുത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കുന്നുവെന്ന ഭീതിയുണ്ട്.



Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്