updated on:2019-01-10 08:19 PM
സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ മുളിയാര്‍ സ്വദേശി അറസ്റ്റില്‍

www.utharadesam.com 2019-01-10 08:19 PM,
ബദിയടുക്ക: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ മുളിയാര്‍ സ്വദേശിയെ ബദിയടുക്ക എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളിയാര്‍ ചേക്കോടിയിലെ ബാലകൃഷ്ണന്‍ (48)ആണ് അറസ്റ്റിലായത്. 750 മില്ലിയുടെ പത്ത് കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവും ഇന്നലെ ഉച്ചയോടെ കുണ്ടാറില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സുള്ള്യ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ രവീന്ദ്രന്‍, ബി.എഫ് മുഹമ്മദ് കബീര്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.



Recent News
  തൃക്കരിപ്പൂരിനെ ഇളക്കിമറിച്ച് സതീഷ് ചന്ദ്രന്റെ പടയോട്ടം

  അബ്ദുല്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

  കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

  പരപ്പയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

  കടലില്‍ അപകടത്തില്‍ പെട്ട നാലുപേരെ രക്ഷപ്പെടുത്തി

  ഡി.സി.സി. നേതാവുമായി ഉണ്ണിത്താന്‍ ഉടക്കി; അടിയന്തിര യു.ഡി.എഫ്. യോഗം വിളിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

  അഹ്മദിന്റെ മരണം; വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി

  പ്രചാരണത്തില്‍ ഏറെ മുന്നേറി എല്‍.ഡി.എഫ്; ഒപ്പമെത്താന്‍ കിണഞ്ഞുശ്രമിച്ച് യു.ഡി.എഫ്, ഇനിയും സ്ഥാനാര്‍ത്ഥിയാവാതെ ബി.ജെ.പി.

  കൊലപാതകരാഷ്ട്രീയം തുടര്‍ന്നുകൊണ്ടുപോകാന്‍ സി.പി.എമ്മിനെ അനുവദിക്കില്ല -ഉണ്ണിത്താന്‍

  12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു

  ചികിത്സയിലായിരുന്ന യുവതി മരിച്ചു

  തൂങ്ങിമരിച്ച നിലയില്‍