updated on:2019-01-11 06:53 PM
വ്യാപാരിയുടെ അപകട മരണം; കല്ലങ്കൈ കണ്ണീരണിഞ്ഞു

www.utharadesam.com 2019-01-11 06:53 PM,
കാസര്‍കോട്: കാറിടിച്ച് പെട്ടിക്കട വ്യാപാരി മരിച്ച സംഭവം കല്ലങ്കൈ പ്രദേശത്തെ കണ്ണീരിലാഴ്ത്തി. ചൗക്കിയില്‍ പെട്ടിക്കട നടത്തുന്ന കല്ലങ്കൈയിലെ എം.എച്ച്.അബ്ബാസ് (55)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ കല്ലങ്കൈ പള്ളിക്ക് മുന്‍വശത്തെ ദേശീയ പാതക്ക് സമീപം വെച്ചാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് കട തുറക്കാനായി പോകുന്നതിനിടെയാണ് അബ്ബാസ് അപകടത്തില്‍പ്പെട്ടത്. പരേതരായ ബി.എച്ച്. മുഹമ്മദ് ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: വസീം(സൗദി), ദില്‍ഷാദ്(ദുബായ്), ഇര്‍ഫാന. മരുമക്കള്‍: റഫീഖ് മള്ളങ്കൈ(ബംഗളൂരു), ഷാനിഫ. സഹോദരങ്ങള്‍: എം.എച്ച്. അബ്ദുല്ല, എം.എച്ച്. അബ്ദുല്‍ റഹ്മാന്‍, മൈമൂന, ബീഫാത്തിമ. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് മാലിക് ദീനാര്‍ പള്ളിപരിസരത്ത് കുളിപ്പിക്കും. തുടര്‍ന്ന് വീട്ടില്‍ കൊണ്ട് വന്ന് പൊതു ദര്‍ശനത്തിന് വെച്ച ശേഷം ചൗക്കി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.Recent News
  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

  പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം നാടിന്റെ കണ്ണീരായി

  വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

  വധശ്രമക്കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍

  കാഞ്ഞങ്ങാട്, പള്ളിക്കര ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിക്ക് പ്രതീക്ഷയേറുന്നു

  മോഷണം പോയ പശുക്കളെ തേടി ഒടുവില്‍ ഉടമകളെത്തി; കുമ്പള പൊലീസിന് ആശ്വാസം

  സൈക്കിള്‍ നന്നാക്കുന്നതിനിടെ കടയില്‍ കുഴഞ്ഞുവീണു മരിച്ചു

  റിയാസ് മൗലവി വധം: വിചാരണ അവസാനിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരെ 24 ന് വിസ്തരിക്കും

  മകളുടെ വിവാഹത്തിന് 3 നാള്‍ മുമ്പ് പിതാവ് അന്തരിച്ചു

  അല്‍ത്താഫ് വധം; ഒരു പ്രതികൂടി വലയിലായതായി സൂചന