updated on:2019-01-11 08:05 PM
രണ്ടാനച്ഛന്‍ പ്രതിയായ പോക്‌സോ കേസില്‍ വിധി ഇന്ന്

www.utharadesam.com 2019-01-11 08:05 PM,
കാസര്‍കോട്: രണ്ടാനച്ഛന്‍ പ്രതിയായ പോക്‌സോ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ഇന്ന് വിധി പറയും. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിമൂന്നുകാരിയുടെ പരാതിയിലാണ് അമ്മയുടെ രണ്ടാം ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. 2017 നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന സമയം രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ വഴിയില്‍ തടയുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.



Recent News
  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു