updated on:2019-01-12 06:33 PM
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സൊസൈറ്റി പ്യൂണിനെതിരെ കുറ്റപത്രം

www.utharadesam.com 2019-01-12 06:33 PM,
കാഞ്ഞങ്ങാട്: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സൊസൈറ്റി പ്യൂണിനെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. കോട്ടച്ചേരി കുന്നുമ്മല്‍ രാജീവ്ജി മെമ്മോറിയല്‍ സഹകരണാസ്പത്രി സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതിയായ നീലേശ്വരം പുതുക്കൈയിലെ ഇ.രാജീവനെ (50)തിരെയാണ് പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
വ്യാജരേഖ ചമയ്ക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍, രേഖകള്‍ തിരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജീവന്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2011 ഏപ്രില്‍ 21 മുതല്‍ 2012 സെപ്തംബര്‍ 28 വരെ സൊസൈറ്റിയുടെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിലെ ദൈനംദിന കലക്ഷന്‍ തുക സെക്രട്ടറി നിയമാനുസരണം പ്യൂണ്‍ രാജീവിന്റെ കൈവശം കൊടുത്തയച്ചിരുന്നു. ജില്ലാ സഹകരണ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ അടക്കാന്‍ നല്‍കിയ പണം കൃത്യമായി ബാങ്കിലടക്കാതെ ചെറിയ തുക എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്.
സൊസൈറ്റി മുന്‍ സെക്രട്ടറി എം.വി. രാമദാസന്‍, പ്രസിഡണ്ട് അഡ്വ. പ്രഭാകരന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് രാജീവനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നത്.



Recent News
  അക്രമത്തിനിരയായ ബേക്കൂര്‍ സ്വദേശി മരിച്ചു; മരുമകനടക്കം നാല് പ്രതികള്‍ ഒളിവില്‍

  ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആസ്പത്രിയില്‍

  ഒടയംചാലില്‍ കടകളില്‍ കവര്‍ച്ച; ലക്ഷം രൂപയും മലഞ്ചരക്ക് സാധനവും കവര്‍ന്നു

  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി