updated on:2019-02-08 04:41 PM
വിവാഹമോചനം തേടുന്ന ദമ്പതികളുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താന്‍ കുടുംബകോടതി ഉത്തരവ്

www.utharadesam.com 2019-02-08 04:41 PM,
കാസര്‍കോട്: വിവാഹമോചനം തേടുന്ന ദമ്പതികളുടെ കൗണ്‍സിലിംഗ് വീഡിയോകോണ്‍ഫറന്‍സിലൂടെ നടത്താന്‍ കുടുംബകോടതി ഉത്തരവിട്ടു. ഭര്‍ത്താവ് ഗള്‍ഫിലുള്ള സാഹചര്യത്തിലാണ് കോടതി ഇങ്ങനെയൊരു ഉത്തരവിറക്കിയത്. കാസര്‍കോട് പെര്‍മുദെ സ്വദേശിയായ ഗള്‍ഫുകാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കാസര്‍കോട് കുടുംബകോടതിയുടെ അപൂര്‍വ ഉത്തരവ് വന്നത്. ആറു വര്‍ഷം മുമ്പാണ് ഗള്‍ഫുകാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞുമായി ബംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ കുട്ടി മരണപ്പെടുകയും ചെയ്തു. ദമ്പതികളുടെ ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെയാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് 2017 ജൂലൈ അഞ്ചിന് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് നടന്നു കൊണ്ടിരിക്കെ യുവാവ് ജോലി ആവശ്യാര്‍ത്ഥം ദുബായിലേക്ക് പോവുകയായിരുന്നു. വിവാഹമോചനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഇരുവരെയും കൗണ്‍സിലിംഗ് നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവ് ഗള്‍ഫിലാണെന്ന വിവരം ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അഡ്വ. പ്രദീപ് റാവു കോടതിയെ ബോധിപ്പിച്ചത്. ദമ്പതിമാരില്‍ ഒരാളുടെ സാന്നിധ്യം ആവശ്യമില്ലെന്നും മാനസിക സാന്നിധ്യം മതിയാകുമെന്നും മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനു വേണ്ടി ഹര്‍ജി നല്‍കിയ അഡ്വ. പ്രദീപ് റാവുവ്യക്തമാക്കി. ഹരജിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൗണ്‍സിലിംഗ് നടത്താമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഫെബ്രുവരി 25ന് മുമ്പ് കൗണ്‍സിലിംഗ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുടുംബ കോടതി ജഡ്ജ് ഡോ. എം വിജയകുമാര്‍ കൗണ്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി.അടുത്ത ദിവസം തന്നെ ദമ്പതിമാരുടെ കൗണ്‍സിലിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുമെന്നാണ് വിവരം. കാസര്‍കോട് ജില്ലയില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഒരു കേസിന്റെ കാര്യത്തിന് കൗണ്‍സിലിംഗ് നടത്തുന്നത്. കാസര്‍കോട് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിന് പ്രത്യേക സംവിധാനം ഒരുക്കാത്തതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നും കോടതി നിര്‍ദേശിച്ചു.Recent News
  സാറയൊരു സ്റ്റാറാ...

  യുവാവ് തൂങ്ങിമരിച്ച നിലയില്‍

  കുളിമുറിയില്‍ ഒളിപ്പിച്ച വിദേശ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

  കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു