updated on:2019-02-08 07:18 PM
അഡൂരിനെ ഞെട്ടിച്ച കൊലപാതകം; യുവാവ് അറസ്റ്റില്‍

www.utharadesam.com 2019-02-08 07:18 PM,
അഡൂര്‍: അഡൂര്‍ കാട്ടിക്കജയിലെ എം.കെ ചിദാനന്ദ എന്ന സുധാകര(36)നെ തലയിലും മുഖത്തും കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍ക്കാരന്‍ പിടിയില്‍.
ഗണപ്പ (35) എന്നയാളെയാണ് ആദൂര്‍ സി.ഐ എം.എ മാത്യു, എസ്.ഐ നിതിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ജോലിക്ക് പോയ സുധാകരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ വീടിന് അരകിലോമീറ്റര്‍ അകലെയുള്ള ബെള്ളക്കാന വനമേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സുധാകരന്റെ മൃതദേഹം കണ്ടെത്തുന്നത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്തും തലയിലും കല്ലുകൊണ്ട് കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. രക്തം പറ്റിപ്പിടിച്ച രണ്ട് കല്ലുകളും രണ്ട് തോര്‍ത്തുകളും ചെരിപ്പും മൃതദേഹത്തിന് സമീപം കണ്ടെത്തി. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. മരണം കൊലയെന്ന് ഉറപ്പിച്ച പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുകയായിരുന്നു. അതിനിടെ സംശയം തോന്നി രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒരാളെ വിട്ടയച്ചു.
മൊഴിയില്‍ വൈരുദ്ധ്യം തോന്നി ഗണപ്പയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലയാണെന്ന് വ്യക്തമായത്. സുധാകരന്‍ ഗണപ്പയുടെ കവുങ്ങിന്‍ തോട്ടത്തിലൂടെയാണത്രെ ദിനേന ജോലിക്ക് പോവുക. അതിനിടെ അടക്ക മോഷ്ടിക്കുന്നതായും പറമ്പില്‍ മദ്യപിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ സുധാകരന്‍ മദ്യപിക്കുന്നത് കണ്ട് ഗണപ്പ വഴക്കിട്ടിരുന്നുവത്രെ. അതിനിടെ വാക്കേറ്റവും മല്‍പ്പിടുത്തവുമുണ്ടായി.
മല്‍പ്പിടുത്തത്തിനിടെ സുധാകരയുടെ മുഖത്തും തലക്കും കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗണപ്പ പൊലീസിന് നല്‍കിയ മൊഴി.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയോടെ നാട്ടിലെത്തിക്കും. പരേതനായ കുഞ്ഞപ്പ നായകിന്റെയും വേദാവതിയുടെയും മകനാണ് സുധാകരന്‍. അവിവാഹിതനാണ്. എം.കെ മോഹനന്‍, നാഗവേണി എന്നിവര്‍ സഹോദരങ്ങളാണ്.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍