updated on:2019-02-08 07:41 PM
കടം നല്‍കാത്തതിന് ആറംഗ സംഘം വ്യാപാരിയെ മര്‍ദ്ദിച്ചു

www.utharadesam.com 2019-02-08 07:41 PM,
ബദിയടുക്ക: സാധനങ്ങള്‍ കടം നല്‍കാത്തതിന് വ്യാപാരിയെ ആറംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ചെര്‍ളടുക്കയിലെ വ്യാപാരി കൊല്ലങ്കാനയിലെ ഹസൈനാറി(45)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കടയിലെത്തിയ ആറംഗ സംഘം സാധനങ്ങള്‍ കടമായി ചോദിച്ചപ്പോള്‍ നല്‍കാത്ത വൈരാഗ്യത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഹസൈനാറിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍