updated on:2019-02-09 06:11 PM
അമിത്തിനെ കണ്ടെത്താനായില്ല; തിരച്ചില്‍ മതിയാക്കി കപ്പല്‍ യാത്ര പുറപ്പെട്ടു

www.utharadesam.com 2019-02-09 06:11 PM,
പാലക്കുന്ന്: ഗള്‍ഫിലേക്കുള്ള യാത്രാമധ്യേ ഏദന്‍ കടലിടുക്കില്‍ വെച്ച് കാണാതായ അമിത്കുമാറിനെ കണ്ടെത്താനാവാതെ സ്വര്‍ണ്ണ കമല്‍ എന്ന കപ്പല്‍ എണ്ണ കയറ്റുമതിക്കായി ഗള്‍ഫിലേക്ക് യാത്ര പുനരാരാംഭിച്ചു.
കഴിഞ്ഞ നാലിന് രാവിലെയാണ് സ്വര്‍ണ കമല്‍ എന്ന എണ്ണ കപ്പലില്‍ ഏബിള്‍ സീമാനായി ജോലി ചെയ്യുന്ന അമിത്കുമാറിനെ കാണാനില്ലെന്ന് അറിയിച്ചു കൊണ്ട് മംഗളൂരു ബാജ്‌പെയില്‍ താമസിക്കുന്ന ഭാര്യ സോനാലിക്ക് മുംബൈയിലെ കപ്പല്‍ കമ്പനിയില്‍ നിന്ന് സന്ദേശമെത്തിയത്. സര്‍ക്കാര്‍ നിയന്ത്രത്തിലുള്ള ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് കപ്പല്‍. ഈജിപ്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്ര മധ്യേയാണ് അമിത്കുമാറിനെ കാണാതായത്. നാവികനെ കണ്ടെത്താനുള്ള തിരച്ചിലില്‍ സ്വര്‍ണ്ണ കമലിനെ സഹായിക്കാന്‍ ഇന്ത്യന്‍ നേവിയോടൊപ്പം ജപ്പാന്‍, യു.എസ്. എയര്‍ഫോഴ്‌സുകളും പങ്ക്‌കൊണ്ടെങ്കിലും ഫലം കാണാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എണ്ണ നിറയ്ക്കാനായി കപ്പല്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടുവെന്നാണ് കിട്ടിയ വിവരം.
കപ്പലില്‍ നിന്ന് ജീവനക്കാര്‍ കാണാതായാല്‍ 72 മണിക്കൂറിനകം തൊട്ടടുത്ത ബന്ധുക്കളെ വിവരം അറിയിക്കണമെന്നാണ് പൊതുവെയുള്ള ചട്ടം. കമ്പനി ആ ദൗത്യമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയതെന്നും ഒരാള്‍ കപ്പലില്‍ നിന്ന് കാണാതായാല്‍ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമേ നാവികന്‍ മരണപ്പെട്ടുവെന്ന് സാങ്കേതികമായി സ്ഥിരീകരണമുണ്ടാവുകയുള്ളൂ.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍