updated on:2019-02-09 07:29 PM
കോപ്പിയടി പിടിച്ച അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍; ഭീഷണിപ്പെടുത്തിയ കേസില്‍ പിതാവും പിടിയില്‍

www.utharadesam.com 2019-02-09 07:29 PM,
കാസര്‍കോട്: പരീക്ഷക്കിടയില്‍ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആസ്പത്രിയില്‍ വെച്ച് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനേയും അറസ്റ്റ് ചെയ്തു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമനാട് കൊമ്പനടുക്കം ആലിച്ചേരി ഹൗസിലെ മുഹമ്മദ് മിര്‍സ (19), പിതാവ് കെ. ലത്തീഫ് (50) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകന്‍ ഡോ. ബോബി ജോസിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് പിടിച്ചപ്പോള്‍ വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിക്കുകയായിരുന്നുവത്രെ. ഇടത് ചെവിയുടെ കര്‍ണപുഠം തകര്‍ന്നിട്ടുണ്ട്. അധ്യാപകന്‍ താഴെ വീണപ്പോള്‍ ഒടിഞ്ഞ ബെഞ്ചിന്റെ കാലുകൊണ്ട് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ ഒടിയുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയ അധ്യാപകനെ ഇന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റും. കേള്‍വി ശക്തി കുറഞ്ഞതായി പറയുന്നു.
341, 326, 333, 308 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിട്ടുള്ളത്. ലത്തീഫിനെതിരെ 506, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ സ്‌കൂളില്‍ നടന്ന കായിക മേളക്കിടെ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് എ.എസ്.ഐ വേണുഗോപാലിനെ പരിക്കേല്‍ക്കാനിടയായ സംഭവത്തിലും മുഹമ്മദ് മിര്‍സ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍. ഇന്ന് സ്‌കൂളില്‍ യോഗം ചേരുമെന്നാണറിയുന്നത്.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍