updated on:2019-02-09 08:33 PM
കാസര്‍കോട് നഗരസഭയില്‍ ജോലിക്കിടെ മുങ്ങിയ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

www.utharadesam.com 2019-02-09 08:33 PM,
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഹാജര്‍ രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നാലരയോടെ നടത്തിയ പരിശോധനയില്‍ നഗരസഭയിലെ പകുതിയിലധികം ജീവനക്കാരെ കാണാനില്ലായിരുന്നു. 60 ജീവനക്കാരാണ് നഗരസഭയിലുള്ളത്. ഇതില്‍ 19 പേര്‍ മാത്രമായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. രണ്ടുപേര്‍ അവധിയിലാണെന്നും മൂന്നുപേര്‍ ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുപോയെന്നുമാണ് മറ്റു ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ ബാക്കിയുള്ളവരുടെയൊക്കെ ഹാജര്‍ രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. നഗരസഭാ ഓഫീസില്‍ രണ്ടുവര്‍ഷം മുമ്പ് പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ആറുമാസം മാത്രമേ അതിന് ആയുസുണ്ടായിരുന്നുള്ളു. രണ്ടാം ശനിയാഴ്ച അടുത്ത് വരുന്ന വേളകളില്‍ വെള്ളിയാഴ്ച ഉച്ചയോടെ തന്നെ മിക്ക ജീവനക്കാരും പോകുന്നതായാണ് വിവരം. കൃത്യവിലോപം നടത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍