updated on:2019-02-10 07:13 PM
കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

www.utharadesam.com 2019-02-10 07:13 PM,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് 25 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയും കവര്‍ന്നത്. മുന്‍ പ്രവാസിയും പടന്നക്കാട്ടെ ടൈലര്‍ സ്ഥാപനം ഉടമയുമായ രമേശിന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് സംശയിക്കുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഈ സമയത്ത് രമേശനും കുടുംബവും ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മറ്റൊരു മുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ന്നത്. അലമാരയുടെ മുകളില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച സഞ്ചിയിലാണ് സ്വര്‍ണാഭരണം ഉണ്ടായിരുന്നത്. അലമാരയിലാണ് പണം ഉണ്ടായിരുന്നത്. അലമാര വാരി വലിച്ച നിലയിലാണ്. ചിട്ടിവിളിച്ച വകയില്‍ കിട്ടിയ 50,000 രൂപ ഇതിനകത്ത് സൂക്ഷിച്ചിരുന്നു. ഈ പണം നഷ്ടപ്പെട്ടിട്ടില്ല. കവര്‍ച്ച നടന്ന വിവരം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നപ്പോഴാണ് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോഴാണ് അടുത്ത മുറിയില്‍ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍