updated on:2019-02-10 07:25 PM
പള്ളത്തടുക്കയില്‍ രണ്ട് ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു

www.utharadesam.com 2019-02-10 07:25 PM,
ബദിയടുക്ക: പള്ളത്തടുക്കയില്‍ രണ്ട് ഭണ്ഡാരപെട്ടികള്‍ കുത്തിത്തുറന്ന് മോഷണം. പള്ളത്തടുക്ക അയ്യപ്പഭജനമന്ദിരത്തിന്റെ മുന്‍വശത്തെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തെ ഭണ്ഡാരപെട്ടി കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. ഭജനമന്ദിരത്തിന് അരകിലോമീറ്റര്‍ അകലെയുള്ള തൊട്ടത്തടുക്ക ഗുളിക വനത്തിന് സമീപത്തെ ഭണ്ഡാരപെട്ടിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. രണ്ടിടത്തും ഇന്ന് രാവിലെയാണ് ഭണ്ഡാരപെട്ടികള്‍ കുത്തിത്തുറന്ന നിലയില്‍ ശ്രദ്ധയില്‍പെട്ടത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. രണ്ടിടത്തേയും ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍