updated on:2019-02-10 07:36 PM
സാമ്പത്തിക ബാധ്യത; ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു

www.utharadesam.com 2019-02-10 07:36 PM,
ബദിയടുക്ക: സാമ്പത്തിക ബാധ്യതമൂലമാണെന്ന് പറയുന്നു ബദിയടുക്കയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു. ബദിയടുക്ക വളകുഞ്ചയിലെ താമസക്കാരനും ആലക്കോട് ചേര്‍ത്തളി സ്വദേശിയുമായ ജെയ്‌സണ്‍ജോസഫ് (47) ആണ് മരിച്ചത്. കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നുവത്രെ. ഇത് തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നതായി പറയുന്നു. ഇന്നലെ രാത്രി ഭാര്യ വീടിന് പുറത്തുള്ള കുളിമുറിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജെയ്‌സണിനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളെത്തി ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ മാസം വീട്ടിലേക്ക് മാവോയിസ്റ്റുകളെത്തി ഭീഷണിപ്പെടുത്തിയതായി കാട്ടി ജെയ്‌സണ്‍ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 10 വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്. നേരത്തെ വാടക വീട്ടിലായിരുന്നു താമസം. രണ്ട് വര്‍ഷം മുമ്പാണ് വീട് നിര്‍മ്മിച്ചത്. റബ്ബര്‍ കര്‍ഷകന്‍ കൂടിയായിരുന്നു. ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആന്‍സി. മക്കള്‍: റിയമോള്‍, ജെറി ജെയ്‌സണ്‍. സഹോദരങ്ങള്‍: തങ്കച്ചന്‍, ജോര്‍ജ്ജ് കുട്ടി, അപ്പച്ചന്‍, ജോണ്‍സണ്‍, മാത്യു, എല്‍സമ്മ, ലിസമ്മ, മേരി, വത്സമ്മ.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍