updated on:2019-02-11 07:58 PM
സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും- ശ്രീധരന്‍പിള്ള

www.utharadesam.com 2019-02-11 07:58 PM,
കാസര്‍കോട്: ഈ ലോക് സഭാ തിരഞ്ഞെടുപ്പോടുകൂടി സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരക്കുന്നതിന് ബി.ജെ.പി. നടത്തുന്ന വീഡിയോ രഥം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സി.പി.എമ്മിനെ ഒപ്പം കൂട്ടാമെന്ന കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അപഹാസ്യമാണ്. തിരഞ്ഞെടുപ്പിനെ ബി.ജെ.പി. വെല്ലുവിളിയായാണ് കാണുന്നത്. കേരളത്തില്‍ വികസനം ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ബി.ജെ.പി. നടത്തുന്നത്-അദ്ദേഹം പറഞ്ഞു. അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണ ഷെട്ടി സ്വാഗതം പറഞ്ഞു. എം.സഞ്ചീവഷെട്ടി, എ.കെ. കയ്യാര്‍, പുഷ്പ അമേക്കള, എ. വേലായുധന്‍, പി. രമേശ്, ആര്‍. ഗണേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍