like this site? Tell a friend |
updated on:2019-02-11 08:37 PM
ഡീസല്‍ മോഷ്ടിച്ചതിന് ശേഷം ടാങ്കിലേക്ക് ഉപ്പ് തള്ളിയ കേസ് പരാതിക്കാരന് പിന്‍വലിച്ചു
www.utharadesam.com 2019-02-11 08:37 PM, മഞ്ചേശ്വരം: ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ശേഷം ടാങ്കിലേക്ക് മൂത്രം ഒഴിക്കുകയും ഉപ്പ് തള്ളുകയും ചെയ്ത കേസ് പരാതിക്കാരന് പിന്‍വലിച്ചതായി അറിയുന്നു. ഒരാഴ്ച മുമ്പാണ് വോര്‍ക്കാടി സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ ഊറ്റിയതിന് ശേഷം ഡീസല്‍ ടാങ്കിലേക്ക് മൂത്രം ഒഴിച്ചതായും ഉപ്പ് തള്ളിയതായും പരാതി ഉയര്‍ന്നത്. ലോറിയില്‍ നിന്ന് ഡീസല്‍ മോഷണം പോകുന്നത് പതിവായതോടെ ലോറി ഉടമ വീട്ടില്‍ സി.സി. ടി.വി. ക്യാമറ സ്ഥാപിച്ചു. അതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ലോറി ഉടമ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ കസ്റ്റഡിയില്‍ ഉള്ളവരുടെ ബന്ധുക്കള്‍ ലോറി ഉടമയെ കണ്ട് മാപ്പ് അപേക്ഷിക്കുകയും നഷ്ട പരിഹാരത്തുക നല്‍കിയെന്നുമാണ് സംസാരം. കഴിഞ്ഞ ദിവസം ലോറി ഉടമ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി പിന്വലിക്കുകയായിരുന്നുവെത്ര. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |