updated on:2019-02-11 08:39 PM
ബോട്ട് നടുക്കടലില്‍ കുടുങ്ങി; ഫിഷറീസ് വകുപ്പ് രക്ഷകരായി

www.utharadesam.com 2019-02-11 08:39 PM,
ബേക്കല്‍: മത്സ്യ ബന്ധനത്തിനായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ബേക്കല്‍ നടുക്കടലില്‍ കുടുങ്ങി. യന്ത്ര തകരാറിനെ തുടര്‍ന്നാണ് ബേക്കല്‍ കോട്ടക്ക് സമീപം പടിഞ്ഞാറു ഭാഗം 16 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് 11 തൊഴിലാളികള്‍ ഉള്‍പ്പെട്ട ബോട്ട് കുടുങ്ങിയത്. വിവരമറിഞ്ഞ ബോട്ടുടമ ബേപ്പൂര്‍ ഫിഷറീസ് വകുപ്പ് മുഖേന കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ വിവരമറിയിക്കുകയായിരുന്നു. അസി. ഡയറക്ടര്‍ പി.വി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ ഉച്ചയോടെ ഫിഷറീസ് റസ്‌ക്യൂ ബോട്ട് അഴിത്തലയില്‍ നിന്ന് പുറപ്പെട്ടു. വൈകിട്ട് 4.30 മണിയോടെ ബോട്ടിനെ കണ്ടെത്തി നീലേശ്വരത്തേക്ക് യാത്ര തിരിച്ചു. രാത്രി 8 മണിയോടെ നീലേശ്വരം അഴിത്തലയില്‍ ബോട്ട് കരയ്ക്കടുപ്പിക്കുകയായിരുന്നു. പൂന്തുറ സ്വദേശികളായ സുനില്‍ (47), മുത്തയ്യന്‍ (52), ജോസ് (44), തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ രാജു (44), വര്‍ഗീസ് (45), ജസ്റ്റിന്‍ (28), തദ്ദേയൂസ് (42), അലക്‌സാണ്ടര്‍ (43), മുസ്തഫ ബേപ്പൂര്‍, കൊല്‍ക്കത്ത സ്വദേശികളായ സഞ്ജീവ് (23), സുപ്രഭാത്(22) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഫിഷറീസ് റസ്‌ക്യൂഗാര്‍ഡ് പി. മനു, ഒ. ധനീഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍