updated on:2019-02-12 06:23 PM
എം. അബ്ദുല്‍ റഹ്മാന്റെ മരണം തൃക്കരിപ്പൂരിനെ കണ്ണീരിലാഴ്ത്തി

www.utharadesam.com 2019-02-12 06:23 PM,
തൃക്കരിപ്പൂര്‍: മത- സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ബീരിച്ചേരിയിലെ എം. അബ്ദുല്‍ റഹ്മാന്റെ(65) അപകട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ ബീരിച്ചേരി ഹുദാ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അബ്ദുല്‍ റഹ്മാന്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. ദീര്‍ഘ കാലം ഖത്തറിലായിരുന്ന എം.അബ്ദുല്‍ റഹ്മാന്‍ ഖത്തര്‍ കെ.എം.സി.സി.യുടെ ഭാരവാഹിയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ അദ്ദേഹം മുസ്ലിം ലീഗിലും മദ്രസാ കമ്മിറ്റികളിലും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനിലും നേതൃസ്ഥാനം വഹിച്ചു. തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, മുനവ്വിര്‍ അറബിക് കോളേജ് കമ്മിറ്റി അംഗം, തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍, ബീരിച്ചേരി ഗവ. എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട്, മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: തളങ്കര ബാങ്കോട്ടെ പരേതനായ പീടേക്കാരന്‍ മില്ലില്‍ മാമുവിന്റെയും റുഖിയയുടെയും മകള്‍ റാബിയ. മക്കള്‍: മുനവ്വിര്‍, മന്‍സൂര്‍, മര്‍സൂഖ് (മൂവരും ഖത്തര്‍), മറിയംബി, മാജിദ, മുനീറ. മരുമക്കള്‍: നാസര്‍ (ദുബായ്), നൗഷാദ് (ബിസിനസ് എറണാകുളം), പരേതനായ ഫൈസല്‍ വടക്കുമ്പാട്, ഷഹാന, തസ്‌നി. സഹോദരങ്ങള്‍: മൊയ്തീന്‍, നബീസ.Recent News
  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു

  സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം

  മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ

  വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു

  സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍

  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം

  ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍

  ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍

  ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

  ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

  കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍