updated on:2019-02-16 07:42 PM
എം.എം.കെ. ഉറുമി അന്തരിച്ചു

www.utharadesam.com 2019-02-16 07:42 PM,
പുത്തിഗെ: മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും കെ.എം.സി.സി. നേതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന എം. മുഹമ്മദ് കുഞ്ഞി ഉറുമി (എം.എം.കെ. ഉറുമി-65) അന്തരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. പുത്തിഗെ ഉറുമിയിലെ പരേതനായ ഹസൈനാന്‍ കുഞ്ഞിപ്പയുടെയും ആസ്യമ്മയുടെയും മകനാണ്. മുംബൈയില്‍ എത്തുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് കുടക്കീഴിലൊരുക്കുന്നതിലും കെ.എം.സി.സി. വളര്‍ത്തുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മുംബൈയിലെത്തുന്ന മലയാളികള്‍ക്ക് വലിയ ആശ്രയമായ മുംബൈ കേരള മുസ്ലിം ജമാഅത്തിനെ സജീവമാക്കുന്നതിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും എം.എം.കെ. ഉറുമിയുടെ സേവനം എടുത്ത് പറയേണ്ടതാണ്. നാട്ടിലെ സാമൂഹിക-മതരംഗങ്ങളിലും സജീവമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ആയിഷ. മക്കള്‍: മഷൂദ്, മുഹാദ്, മുഹവ്വിദ് (ഗള്‍ഫ്), മര്‍സദ്, ജുവൈരിയ, മാഷിദ, മാരിയ, ഉമ്മുകുല്‍സു. മരുമക്കള്‍: ഷമീം, മുഹ്‌സിന്‍, ഇര്‍ഷാദ്, ബുഷ്‌റ, റാഫിദ. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, ഖദീജ, പരേതയായ ആയിഷ.
മയ്യത്ത് ഉറുമി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ ആസ്പത്രിയിലും പുത്തിഗെ ഉറുമിയിലെ വീട്ടിലും എത്തിയിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, എം. അബ്ദുല്ല മുഗു തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്