updated on:2019-02-16 08:34 PM
ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

www.utharadesam.com 2019-02-16 08:34 PM,
കാസര്‍കോട്: നഗരത്തില്‍ ടവര്‍ നന്നാക്കുന്ന ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണ് തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് തിരുനാമല ചെങ്കത്തെ ശശികുമാറി(21)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുകളിലെ ടവര്‍ നന്നാക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. ടവര്‍ ഒടിഞ്ഞ് ശശികുമാര്‍ സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. ആദ്യം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പിന്നീട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

  സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

  കാറും ടാങ്കറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

  വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു

  പെരിയ ഇരട്ടക്കൊലക്കേസ്; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം

  വനമേഖലയില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമം; 16 കാരനടക്കം 3 പേര്‍ പിടിയില്‍

  അഡൂര്‍ വനമേഖലയില്‍ കണ്ടെത്തിയ തുടയെല്ല് വിദഗ്ധ പരിശോധനക്കയച്ചു

  കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍; വിദ്യാനഗറിലും അമ്പലത്തറയിലും കേസ്

  ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

  സാബിത്ത് വധക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നിയമയുദ്ധം ശക്തമാക്കണം -പി. ജയരാജന്‍

  വാഹനാപകടത്തില്‍ മരിച്ച അമ്മക്കും മകനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  സാബിത്ത് വധക്കേസ് വിധി: പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച വ്യക്തം

  കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ കൈന്താറിലെ യുവാവ് മരിച്ചു

  പാണത്തൂര്‍ ഇബ്രാഹിം മൗലവി അന്തരിച്ചു

  നുള്ളിപ്പാടിയിലെ അപകടം; പിഗ്മി ഏജന്റ് മരിച്ചു