updated on:2019-02-18 05:55 PM
വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

www.utharadesam.com 2019-02-18 05:55 PM,
ആദൂര്‍: വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ച് കടന്ന് കളഞ്ഞു. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ആദൂര്‍ കുണ്ടാറിലെ അപ്പുവെളിച്ചപ്പാടിന്റെ ഭാര്യ കുഞ്ഞമ്മയുടെ സ്വര്‍ണ്ണമാലയാണ് തട്ടിപ്പറിച്ചത്. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിന് വീടിന് സമീപം വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് കുഞ്ഞമ്മയുടെ മാല തട്ടിപ്പറിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കറുത്ത സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കുഞ്ഞമ്മയോട് വഴി ചോദിക്കുകയും അതിനിടെ പിറകിലിരിക്കുകയായിരുന്നയാള്‍ മാല തട്ടിപ്പറിക്കുകയും ആയിരുന്നുവത്രെ. ചെറുത്ത് നില്‍പ്പിനിടെ മാലയുടെ ഒരു ഭാഗം ബാക്കിയായിട്ടുണ്ട്. സ്‌കൂട്ടര്‍ ജാല്‍സൂര്‍ ഭാഗത്തേക്കാണ് ഓടിച്ചു പോയത്. അതിനിടെ കുഞ്ഞമ്മ കര്‍ണാടക സംപ്യ പൊലീസ് സ്റ്റേഷനിലെ ബന്ധുവായ പൊലീസുകാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം. അതിനിടെ ഇന്നലെ രാവിലെ ബദിയടുക്ക ചെടേക്കാല്‍ ചാങ്കുളിയിലെ കല്യാണിയുടെ മാല തട്ടിപ്പറിച്ചതും ഇതേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. സ്വര്‍ണ്ണമെന്ന് കരുതി മുക്കുപണ്ടമാലയാണ് കവര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബോവിക്കാനം മഞ്ചക്കല്ലില്‍ മൂന്ന് പേരുടെ മാല തട്ടിപ്പറിച്ചിരുന്നു.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്