updated on:2019-02-18 07:06 PM
ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

www.utharadesam.com 2019-02-18 07:06 PM,
കാസര്‍കോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി കൊലപ്പെടുത്തിയതില്‍ ഞെട്ടിത്തെരിച്ച് ജില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പലയിടത്തും വാഹനങ്ങള്‍ തകര്‍ത്തു. കടകള്‍ അടപ്പിച്ചു.
ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം പറയുന്നതെങ്കിലും കൊലപാതകത്തില്‍ സി.പി.എം പ്രദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കൊല്ലപ്പെട്ടവരോട് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള മുന്‍വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറിലെ സൂചന. കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ വടിവാളിന്റെ പിടി കണ്ടെടുത്തിട്ടുണ്ട്. ഗൂഢാലോചന അടക്കമുള്ളവ അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ പറഞ്ഞു.
അതേസമയം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസര്‍കോട് പെരിയ കല്ല്യോട്ട് കുരാങ്കര സ്വദേശി ജോഷി എന്ന ശരത് (27), കല്ല്യോട്ട് ക്ഷേത്രത്തിന് സമീപത്തെ കിച്ചു എന്ന കൃപേഷ് (21) എന്നിവരാണ് ഇന്നലെ രാത്രി ഏഴരമണിയോടെ കൊല്ലപ്പെട്ടത്. കൊലയാളികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രദീപിനാണ് അന്വേഷണ ചുമതല. കണ്ണൂര്‍ ഐ.ജി ബല്‍റാം കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡില്‍ വെച്ചാണ്, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷും ശരത്തും വെട്ടേറ്റ് മരിച്ചത്. കല്ല്യോട്ട് ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം.
വീടിന് തൊട്ടടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരേയും അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു. അല്‍പനേരം കഴിഞ്ഞ് ഇതുവഴി വരികയായിരുന്നവരാണ് ബൈക്ക് മറിഞ്ഞുകിടക്കുന്നതും റോഡരികില്‍ ശരത് അബോധാവസ്ഥയില്‍ കിടക്കുന്നതും കണ്ടത്. ശരത്തിനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. അപ്പോഴാണ് ശരത്തിനൊപ്പം ബൈക്കില്‍ കൃപേഷും ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത്. കൃപേഷിനെ 150 മീറ്റര്‍ അകലെ രക്തംവാര്‍ന്ന് കിടക്കുന്നതായി കണ്ടെത്തി. ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി കൃപേഷാണ് ആദ്യം മരിച്ചത്. മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ശരത് മരിച്ചതായുള്ള വിവരവും തൊട്ടുപിന്നാലെയെത്തി.
കൂരാങ്കരയിലെ സത്യനാരായണന്റെയും ലതയുടേയും മകനാണ് സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാലജനവേദി പുല്ലൂര്‍പെരിയ മണ്ഡലം പ്രസിഡണ്ടും കൂടിയായ ശരത്. സഹോദരി: അമൃത.
പെയിന്റിങ് തൊഴിലാളിയായ കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. രണ്ട് സഹോദരിമാരുണ്ട്.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്